കോഴിക്കോട്: വെട്ടിയുണ്ടകൾ കണ്ടെത്തിയ നെല്ലിക്കോട് കാട്ടുകുളങ്ങര തേക്കെപാട്ടുമിത്തൽ പറമ്പ് ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ.വി.കെ. സജീവനും സംഘവും സന്ദർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നഗരത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിന് തീവ്രവാദ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ മൗനാനുവാദത്തോടെ ആയുധ പരിശീലനം നടത്തുന്നുണ്ടെന്നതിന് പ്രധാന തെളിവാണ് സംഭവമെന്നും സജീവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.പി.എം ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നത് ഗൗരവമായെടുക്കണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, യുവമോർച്ച ജില്ല പ്രസിഡന്റ് ടി. രനീഷ്, പുതിയറ മണ്ഡലം പ്രസിഡന്റ് ടി.പി. ദിജിൽ എന്നിവരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.