ഞങ്ങളും കൃഷിയിലേക്ക്

വേളം: എല്ലാ കുടുംബങ്ങളെയും കൃഷിസംസ്കാരവുമായി ബന്ധിപ്പിക്കാൻ കേരള സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന '' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. യുവകർഷകർ ഉദീപിന് പച്ചക്കറിവിത്ത് നൽകിയായിരുന്നു ഉദ്ഘാടനം. കെ.സി. ബാബു കർഷകർക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന നടുക്കണ്ടി, സുമ മലയിൽ, പി. സൂപ്പി, കെ.കെ. മനോജൻ, മഠത്തിൽ ശ്രീധരൻ, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല, സി.കെ. ബാബു, കെ. രാഘവൻ, എ.കെ. ചിന്നൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ അനുസ്മിത സ്വാഗതവും കൃഷി അസിസ്റ്റന്റ് വി. ശരത്ത് നന്ദിയും പറഞ്ഞു Photo: പദ്ധതിയുടെ വേളം പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.