പ​മ്പാ​ന​ദി​യു​ടെ പ​ല​ഭാ​ഗ​ത്തും പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ൺ​പു​റ്റു​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ വി​വി​ധ ക​ട​വു​ക​ളി​ൽ മ​ൺ​പു​റ്റ്

രൂ​പ​പ്പെ​ട്ട​തി​നാ​ൽ ന​ദി​യി​ലേ​ക്ക് വ​ള്ളം ഇ​റ​ക്കാ​നും ബു​ദ്ധി​മു​ട്ടാ​ണ്. ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ൽ വ​ള്ള​സ​ദ്യ​ക്ക്​ എ​ത്തി​യ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ മ​ണ​ൽ​പു​റ്റി​ൽ ത​ങ്ങി​യ​പ്പോ​ൾ

ജലമേളകൾ പ്രതിസന്ധിയിൽ

കോ​ഴ​ഞ്ചേ​രി: മ​ഴ​യു​ടെ കു​റ​വി​ൽ പ​മ്പ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തും പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ൺ​പു​റ്റു​ക​ൾ ഉ​യ​ർ​ന്ന​തും ച​ളി​യും​മൂ​ലം പ​മ്പാ​ന​ദി​യി​ൽ ന​ട​ക്കേ​ണ്ട ജ​ലോ​ത്സ​വ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി​യും വെ​ള്ള​ത്തി​ന്‍റെ കു​റ​വു​മൂ​ലം ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ള​ത്തി​ന്‍റെ കു​റ​വ്​ പ​രി​ഹ​രി​ക്കാ​ൻ മ​ണി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അതേസമയം മണിയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്​. വ​ള്ളം​ക​ളി ന​ട​ക്കു​ന്ന സ​ത്ര​ക്ക​ട​വി​ൽ ഈ​മാ​സം 16ന്​ ​രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ്​ 0.46 മീ​റ്റ​റാ​ണ്.

പ​മ്പ​യി​ലെ അ​പ​ക​ട​ക​ര​മാ​യ ജ​ല​നി​ര​പ്പ്​ ആ​റ്​ മീ​റ്റ​റാ​ണ്. ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ന്​ താ​ഴ്​​ഭാ​ഗ​ത്തു​ള്ള ആ​ദി​പ​മ്പ - വ​ര​ട്ടാ​ർ ജ​ലോ​ത്സ​വം വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ മാ​റ്റി​വെ​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ട മ​ത്സ​ര വ​ള്ളം​ക​ളി​ക്ക്​ പ​ക​രം പ്ര​തീ​കാ​ത്​​ക​മാ​യി വ​ഞ്ചി​പ്പാ​ട്ട്​ മ​ത്സ​രം മാ​ത്രം ന​ട​ക്കും. എ​ന്നാ​ൽ, തൃ​പ്​​തി​ക​ര​മാ​യ ജ​ല​നി​ര​പ്പു​ള്ള ക​ല്ലി​ശ്ശേ​രി ഇ​റ​പ്പു ച​ത​യം ജ​ലോ​ത്സ​വം 31ന്​ ​ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കും. ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക്​ കാ​ട്ടൂ​രി​ലേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ട തി​രു​വോ​ണ​ത്തോ​ണി ന​ദി​യി​ൽ ഇ​റ​ക്കി. ഇ​തി​നി​ടെ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ (ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ) യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​ണ്. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വ​ള്ള​സ​ദ്യ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ പെ​ടാ​പ്പാ​ട്​ പെ​ട്ടാ​ണ്​ ന​ദി​യി​ൽ കൂ​ടി ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തു​ന്ന​ത്. ചെ​ന്നി​ത്ത​ല മു​ത​ൽ റാ​ന്നി ഇ​ട​ക്കു​ളം വ​രെ 52 ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ്​ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ വ​ഴി​പാ​ടി​ലും ജ​ലോ​ത്സ​വ​ത്തി​ലും പ​​ങ്കെ​ടു​ക്കാ​ൻ പ​മ്പ​യി​ലൂ​ടെ തു​ഴ​ഞ്ഞെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന മ​ഴ ഈ ​സീ​സ​ണി​ൽ ല​ഭി​ക്കാ​തി​രു​ന്ന​തും പ​തി​വി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ മാ​റ്റ​വും ന​ദി​യി​ലെ ജ​ല​നി​ര​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​മ്പാ​ന​ദി​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും ​പ്ര​ള​യ​ത്തി​ൽ ന​ദി​യു​ടെ ഒ​ഴു​ക്കി​ൽ വ​ന്ന വ്യ​തി​യാ​ന​വു​മാ​ണ്​ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ യാ​ത്ര​ക്ക്​ ഭീ​ഷ​ണി​യാ​യ​ത്. ആ​റ​ന്മു​ള​യു​ടെ കി​ഴ​ക്ക്​ ഭാ​ഗ​ത്തെ പ​ര​പ്പു​ഴ ക​ട​വ് ​മു​ത​ൽ പ​ടി​ഞ്ഞാ​റ്​ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ക​ട​വ്​​ വ​രെ ന​ദി​യു​ടെ അ​ടി​ത്ത​ട്ട്​ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ൽ നാ​ല്​ കി​ലോ​മീ​റ്റ​റോ​ളം പ​ള്ളി​യോ​ട​ങ്ങ​ളു​ടെ വ​ര​വ്​ ദു​ഷ്ക​ര​മാ​ണ്.

പ​ള്ളി​യോ​ട​ങ്ങ​ൾ പു​ത​യു​ന്നു

കി​ഴ​ക്ക​ൻ, മ​ധ്യ, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്താ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ല വ​ള്ള​ങ്ങ​ളും മ​ൺ​പു​റ്റി​ൽ പു​ത​യു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

പു​റ്റി​ലോ ച​ളി​യി​ലോ ഇ​റ​ക്കു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ബോ​ട്ട്​ കെ​ട്ടി​വ​ലി​ച്ചാ​ൽ​പോ​ലും മു​ന്നോ​ട്ട്​ നീ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ങ്ങ​​നെ കെ​ട്ടി​വ​ലി​ക്കു​ന്ന​ത്​ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ടു​ണ്ടാ​കാ​നും കാ​ര​ണ​മാ​കു​മെ​ന്ന്​ നി​ർ​മാ​ണ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ ​​ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ന്​ മു​ക​ൾ ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ​ൻ ക​ര​ക​ളി​ൽ നി​ന്നു​ള്ള​വ മേ​ൽ​ശാ​ന്തി മ​ഠ​ത്തി​ന്​ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്തും കെ​ട്ടി​യി​ട്ട​ശേ​ഷം ച​ളി​യി​ൽ​കൂ​ടി ന​ട​ന്നാ​ണ്​ ഭ​ക്ത​ർ വ​ഴി​പാ​ട്​ സ​ദ്യ​ക്ക്​ എ​ത്തു​ന്ന​ത്. ഇ​പ്രാ​വ​ശ്യം ജൂ​ൺ 23നാ​ണ്​ വ​ള്ള​സ​ദ്യ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്.

മു​ൻ​കൂ​ട്ടി മ​ൺ​പു​റ്റ്​ നീ​ക്ക​ണം

ജ​ല​നി​ര​പ്പ്​ താ​ഴ്ന്ന്​ നി​ൽ​ക്കു​ന്ന ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ൽ ന​ദി​യി​ലെ മ​ൺ​പു​റ്റ്​ നീ​ക്കി​യാ​ൽ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക്​ സു​ഗ​മ​മാ​യി വ​രാ​നും തി​രി​കെ മ​ട​ങ്ങാ​നും സാ​ധി​ക്കും. ഈ ​ആ​വ​ശ്യ​ത്തി​ന്​ ര​ണ്ട്​ പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ത്​ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​റി​ല്ല. ജ​ല​നി​ര​പ്പ് താ​ഴ്​​ന്നു നി​ൽ​ക്കു​മ്പോ​ൾ ന​ദി​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഇ​റ​ക്കി മ​ൺ​പു​റ്റ്​ നീ​ക്കി​യാ​ൽ ന​ദി​യി​ൽ ഇ​വ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്​ എ​വി​ടെ​യെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. വ​ള്ള​സ​ദ്യ- വ​ള്ളം​ക​ളി​ക്ക്​ മു​ന്നോ​ടി​യാ​യി ഒ​രി​ക്ക​ൽ കൂ​ടി മ​ൺ​പു​റ്റ്​ നീ​ക്കി​യാ​ൽ, ച​ട​ങ്ങു​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ക​യു​മി​ല്ല. എ​ന്നാ​ൽ, കാ​ല​ങ്ങ​ളാ​യി മ​ൺ​പു​റ്റ്​ നീ​ക്കം ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്​ ജൂ​ൺ മാ​സാ​രം​ഭ​ത്തി​ലാ​ണ്. ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​വും ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ൽ മ​ൺ​പു​റ്റ്​ നീ​ക്കി​യ​ത്. ഇ​പ്രാ​വ​ശ്യം മ​ൺ​പു​റ്റ്​ നീ​ക്കാ​നും​ ച​ളി​വാ​രാ​നും 15 ല​ക്ഷം രൂ​പ​യാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​ എ​ങ്ങ​നെ​യെ​ങ്കി​ലും വ​ഴി​പാ​ട്​ പോ​ലെ പ​ണി​ക​ൾ ന​ട​ത്തി പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​താ​ണ്​ എ​ല്ലാ​വ​ർ​ഷ​വും കാ​ണു​ന്ന​ത്. വി​വി​ധ ക​ര​ക​ളു​ടെ ക​ട​വു​ക​ളി​ലെ​യും ക്ഷേ​ത്ര​ക്ക​ട​വി​ലും പു​റ്റ്​ നി​റ​ഞ്ഞ​ത്​ നീ​ക്ക​ണ​മെ​ന്ന്​ വി​വി​ധ സം​ഘ​ട​ന​ക​ൾ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Water festivels are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.