വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ‘ഗോ ​ഡി​ജി​റ്റ​ൽ ’പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ ഓ​ൺ​ലൈ​നാ​യി നിർവഹിക്കുന്നു

‘ഗോ ​ഡി​ജി​റ്റ​ൽ’ പ​ദ്ധ​തിയുമായി വെച്ചൂർ പ​ഞ്ചാ​യ​ത്ത്

വെ​ച്ചൂ​ർ: പ്ര​ള​യ​ത്തെ പേ​ടി​ച്ച്​ ആ​ധാ​ർ മു​ത​ൽ ആ​ധാ​രം വ​രെ​യു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ തീ​ര​ത്തു​ള്ള വെ​ച്ചൂ​ർ ഗ്രാ​മം പ്ര​ള​യ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​​ത്താ​ണ്​ ജ​ന​ന-​മ​ര​ണ-​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ​ട​ക്കം മു​ഴു​വ​ൻ രേ​ഖ​ക​ളും സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ‘ഗോ ​ഡി​ജി​റ്റ​ൽ’ പ​ദ്ധ​തി. ഇ​തി​നാ​യി കു​ടും​ബ​ശ്രീ വി​ശ​ദ​മാ​യ സ​ർ​വേ​യും അ​നു​യോ​ജ്യ​മാ​യ ക​ർ​മ​പ​ദ്ധ​തി​യും ത​യാ​റാ​ക്കും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ-​സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ വി​വ​ര വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കും. സ​ർ​ക്കാ​റി​ന്‍റെ ഡി​ജി​റ്റ​ൽ കേ​ര​ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും വി​ര​ൽ​ത്തു​മ്പി​ൽ ല​ഭ്യ​മാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, രേ​ഖ​ക​ൾ അ​പേ​ക്ഷ ഇ​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന ഒ​രു പ്രൊ​ഡ​ക്ടി​വ് ഗ​വേ​ണ​ൻ​സ് സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കു​ടും​ബ​ശ്രീ​യു​ടെ സം​ഘ​ട​ന സം​വി​ധാ​നം ഇ​ത്ത​രം സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ടി​സ്ഥാ​ന ധാ​ര​ണ​യു​ള്ള അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളോ സ​ഹോ​ദ​ര​ങ്ങ​ളോ ഈ ​മു​ന്നേ​റ്റ​ത്തി​ന് യൂ​നി​റ്റു​ത​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ജോ. ​ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ. ഷൈ​ല കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സോ​ജി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി സു​ധീ​ന്ദ്ര ബാ​ബു എ​ന്നി​വ​ർ പ​​​​​​​​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Vechur Panchayat With the 'Go Digital' scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.