ഷോൺ കുര്യൻ, ജോസഫ് സ്കറിയ
കോട്ടയം: ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനടുത്തുവെച്ച് എം.ഡി.എം.എ കൈമാറുന്നതിടെ രണ്ടുപേർ പിടിയിൽ. കൂനന്താനം പുത്തൻപുരക്കൽ ഷോൺ കുര്യൻ (22), മഞ്ചേരിക്കളം ജോസഫ് സ്കറിയ (23) എന്നിവരെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 3.8 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ച ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു.
എം.ഡി.എം.എ കൈമാറാനെത്തിയ ഇവരുടെ ബൈക്കിന്റെ താക്കോൽ, വേഷം മാറി എത്തിയ എക്സൈസ് സംഘം ഊരിയെടുക്കുകയായിരുന്നു. കുതറി ഓടിയ പ്രതികളെ ജീപ്പിലെത്തിയ എക്സൈസ് ഇൻസ്പെകടറും സംഘവും ചേർന്ന് കീഴ്പ്പെടുത്തി.
പ്രതികൾ ബൈക്കുകളിൽ കറങ്ങി യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കും രാസലഹരി വിൽപന നടത്തിവരികയായിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടരന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നാണ് ഇവർ എം.ഡി.എം.എ എത്തിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എക്സൈസ് നടത്തിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. സബിൻ, പ്രിവന്റീവ് ഓഫിസർമാരായ ഡി. മനോജ് കുമാർ, ആർ.കെ. രാജീവ്, കെ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, ടി. സന്തോഷ്, ശ്യാംകുമാർ, രതീഷ് കെ. നാണു, അശോക് ബി. നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.