രാജു, ഗോപാലകൃഷ്ണൻ, സുദീപ്
കോട്ടയം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി കുന്നുംപുറം ഈറ്റക്കൽ വീട്ടിൽ ഇ.എസ്. രാജു (58), മീനടം കാര്യമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (58), പുതുപ്പള്ളി കൊച്ചുമറ്റം പുന്നക്കൽ വീട്ടിൽ സുദീപ് തോമസ് (38) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവർ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചത്. റെയിൽവേ സ്റ്റേഷനില്‍ ശബരിമലക്ക് ഭക്തരെ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി ബസുമായെത്തിയ ഡ്രൈവർ വണ്ടി പാർക്ക് ചെയ്തതിനുശേഷം മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന് സൈഡ് പറഞ്ഞു കൊടുക്കുമ്പോൾ അതുവഴിവന്ന ഇവർ സഞ്ചരിച്ച ഓട്ടോയോട് നിർത്താൻ പറഞ്ഞതിലുള്ള വിരോധംമൂലം മൂവരും ചേർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയും മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നിലത്തെറിയുകയുമായിരുന്നു.
ഡ്രൈവറുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും മൂവരെയും പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐ ദിലീപ്കുമാർ, സി.പി.ഒമാരായ പ്രതീഷ് രാജ്, അജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.