തലയാഴം പഞ്ചായത്തിൽ മുന്നാംവേലിക്കരി പാടശേഖരത്ത് മടവീണ പാടം എം.എൽ.എ കെ. ബിനിമോൻ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range മൂന്നാംവേലിക്കരി പാടശേഖരത്തിൽ മടവീണു
വൈക്കം: തലയാഴം വില്ലേജ് മൂന്നാംവേലിക്കരി പാടശേഖരത്തിൽ മടവീണതിനെ തുടർന്ന് 190 ഏക്കർ പാടശേഖരത്തിലെ 30 ദിവസത്തിലധികം പ്രായമായ നെൽച്ചെടികൾ പൂർണമായി നശിച്ചു. ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
മടവീണ പാടശേഖരം കെ. ബിനിമോൻ എം.എൽ.എ നേരിൽ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. സർക്കാർ ഇടപെട്ട് കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു. പാടശേഖരസമിതി ഭാരവാഹികളായ ഷാജി എസ്തപ്പൻ, പി. സുരേന്ദ്രൻ, പി.വി. തങ്കച്ചൻ പൗവത്തിൽ, റോജൻ പട്ടേരിൽ, വിനോദ് മാടവന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.