കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയി. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ വകുപ്പ് മേധാവിയടക്കം 10 സീനിയർ ഡോക്ടർമാരും അഞ്ച് റസിഡന്റുമാരുമുള്ള ഇവിടെ രണ്ട് സീനിയർ ഡോക്ടർമാരൊഴികെ മറ്റെല്ലാ ഡോക്ടർമാരും ചില നഴ്സുമാരും ജീവനക്കാരുമാണ് തൃശൂർ അതിരപ്പിള്ളിയിലേക്ക് ഉല്ലാസയാത്ര പോയത്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ മരുന്നുകമ്പനിയാണ് യാത്ര സ്പോൺസർ ചെയ്തതെന്ന ആക്ഷേപമുണ്ട്.
വർഷത്തിൽ രണ്ടുതവണ ഇവർ ഉല്ലാസയാത്ര നടത്തുക പതിവാണത്രേ. രണ്ടുമാസം മുമ്പ് ചില ഡോക്ടർമാർ വിദേശയാത്ര നടത്തിയതും ഈ മരുന്ന് കമ്പനിയുടെ ചെലവിലാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.