വൈക്കം: കൈകളും കാലുകളും ബന്ധിപ്പിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് സഹോദരങ്ങൾ. കോതമംഗലം ജെ.ബി.എം സ്കൂൾ വിദ്യാർഥികളായ ജോസഫ്, ജോർജ് എന്നിവരാണ് ചരിത്രമെഴുതിയത്.
ചേർത്തലയിലെ തവണക്കടവിൽനിന്ന് ശനിയാഴ്ച രാവിലെ 8.30നാണ് നീന്തൽ ആരംഭിച്ചത്. പൂച്ചാക്കൽ എസ്.ഐ വിനോദ് ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് 1.40 മിനിറ്റുകൊണ്ട് നാലര കിലോമീറ്റർ നീന്തി വൈക്കം ബീച്ചിലെത്തി. കായലോര ബീച്ചിൽ നീന്തിക്കയറിയ സഹോദരങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.കെ. രഞ്ജിത്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഹരിഗോവിന്ദൻ, കോഓഡിനേറ്റർ ഷിഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കോതമംഗലം തച്ചിൽ വീട്ടിൽ ജയൻ-നിഷ ദമ്പതികളുടെ മക്കളാണ് ഇവർ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്‍റെ നേതൃത്വത്തിൽ പരിശീലകൻ ബിജു തങ്കപ്പന്‍റെ നേതൃത്വത്തിലായിരുന്നു വിജയപ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.