Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ചെങ്ങളം പെരിയ കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില്‍ സുരേഷിനെയാണ് (പക്കി -24) അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പ്രതി പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയത്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കുമരകം സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്, എ.എസ്.ഐ ജോര്‍ജ് വി. ജോണ്‍, സീനിയര്‍ സി.പി.ഒ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.