കോട്ടയം: സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചുകടത്തുന്നതിനിടെ പ്രതി പിടിയിൽ. ഉടുമ്പൻചോല അടിമാലി പാക്യാങ്കൽ വീട്ടിൽ പത്ഭനാഭനാണ് (51)പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച ചിങ്ങവനം പുത്തൻപള്ളിക്ക് സമീപത്തെ മോർ സൂപ്പർ മാർക്കറ്റിലാണ് സംഭവം. സൂപ്പർ മാർക്കറ്റിെൻറ ഷട്ടർ പൊളിഞ്ഞുകിടക്കുന്നതുകണ്ട് പുലർച്ച പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിലെ സി.പി.ഒ രാജീവ് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.
ഉടൻ ചിങ്ങവനം പൊലീസിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി പരിസരപ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. സമീപത്തെ മില്ലിൽനിന്ന് എടുത്ത കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിെൻറ മധ്യഭാഗം പൊളിച്ചാണ് പ്രതി അകത്തുകടന്നത്. ലോക്കർ പൊളിക്കാൻ ശ്രമിെച്ചങ്കിലും പരാജയപ്പെട്ടതോടെ കൈവശമെടുക്കാൻ സാധിക്കുന്ന സാധനങ്ങൾ ചാക്കിൽകെട്ടി സ്കൂട്ടറിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഒരു കൊലപാതക കേസിലും പ്രതിയാണ്. എരുമേലി, പള്ളിക്കത്തോട്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തേയുണ്ടായ സമാന കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിെൻറ നിർദേശത്തെ തുടർന്ന് എസ്.എച്ച്.ഒ ടി.ആർ. ജിജുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ ഖാൻ, അനിൽ കുമാർ, എ.എസ്.ഐ രാധാകൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.