കോട്ടയം: നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായ് നിരീക്ഷണത്തിൽ. കോടിമതയിലെ എ.ബി.സി. സെന്ററിലാണ് നായയെ പാർപ്പിച്ചിട്ടുള്ളത്. പേ വിഷബാധയുള്ള നായാണെങ്കിൽ 14 ദിവസത്തിനകം ചാവും. ഇതുവരെ പേ ബാധിച്ച ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ നാലു വയസുകാരന് ഉള്‍പ്പടെ 11 പേര്‍ക്കാണു നായുടെ കടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി 11.30 ഓടെ ഏറ്റുമാനൂരില്‍നിന്ന് ഡോഗ് കാച്ചര്‍ ജയകുമാർ എത്തി നായെ പിടികൂടുകയായിരുന്നു.
കുറിച്ചി ഷാജി വില്ലയില്‍ അജീഷയുടെയും ശിവയുടെയും മകന് അര്‍ഷിതിന് (നാല്) ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തു നിന്നാണു കടിയേറ്റത്. അമ്മയോടൊപ്പം നടന്നുവരികയായിരുന്നു. ഇവരുടെ സമീപത്തുകൂടി കടന്നുപോയ നായ് പ്രകോപനം ഒന്നുമില്ലാതെ പെട്ടെന്ന് തിരികെ ഓടിയെത്തി കടിക്കുകയായിരുന്നു.
കുട്ടിയുടെ കൈയിലാണ് കടിയേറ്റത്. പള്ളം സ്വദേശി നിധിന് (29), അയര്‍ക്കുന്നം സ്വദേശികളായ രാഹുല്‍ (29), ഏലിയാസ് (53), പി.ടി. ഷാജി (49), കൈനടി സ്വദേശി പ്രതിഭ (17), ചങ്ങനാശ്ശേരി സ്വദേശി വിനീഷ് (18), തിരുവനന്തപുരം സ്വദേശി ഷാക്കീര്‍ (35), അന്തർസംസ്ഥാന തൊഴിലാളികളായ ലുക്കു (42), ദിനേശ് കുമാര്‍ (30), പത്തനംതിട്ട ആനയടി സ്വദേശി പി. പത്മലോചന്‍ (65) എന്നിവര്‍ക്കും കടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.