പത്തനംതിട്ട: സ്പെഷല്‍ ഇന്റെന്‍സീവുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും ജില്ലയില്‍ ഹിയറിങ് പൂര്‍ത്തിയാക്കി.
സ്പെഷല്‍ ഇന്റെന്‍സീവ് റിവിഷന്റെ ഭാഗമായി ഡ്രാഫ്റ്റ് റോള്‍ 2025 ഡിസംബര്‍ 23ന് ജില്ലയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ വോട്ടര്‍മാരുടെ എണ്ണം 10,47,976 ആയിരുന്നു.
എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് വെരിഫിക്കേഷനില്‍ 98,344 വോട്ടര്‍ ഫോമുകള്‍ ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തി. എസ്.ഐ.ആര്‍ നടപടിക്ക് ശേഷം ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 9,49,632 ആണ്. ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തിയ ഏറ്റവും കൂടുതല്‍ വോട്ടര്‍ ഫോമുകള്‍ ആറന്മുള നിയമസഭ മണ്ഡലത്തിലാണ്, 28,402 എണ്ണം.
തിരുവല്ല 19,752, റാന്നി 19,071, കോന്നി 15,953, അടൂര്‍ 15,166 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. മരണം, അഭാവം / കണ്ടെത്താനാകാതിരിക്കുക, സ്ഥിരമായ സ്ഥലംമാറ്റം, ഇതിനകം മറ്റു സ്ഥലങ്ങളില്‍ എന്റോള്‍ ചെയ്തിരിക്കുക എന്നിവയാണ് ശേഖരിക്കപ്പെടാന്‍ കഴിയാത്ത ഫോമുകളുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയത്.
തിരുവല്ല (9.37 ശതമനം), റാന്നി (9.99 ശതമനം), ആറന്മുള (12.01 ശതമനം), കോന്നി (7.98 ശതമനം), അടൂര്‍ (7.23 ശതമനം) എന്നിങ്ങനെയാണ് ശതമാനക്കണക്ക്. ജില്ലയില്‍ ആകെ 9.38 ശതമനം ഫോമുകള്‍ വിവിധ കാരണത്താല്‍ ശേഖരിക്കപ്പെടാന്‍ കഴിയാത്തതായി സ്ഥിരീകരിച്ചു.
എസ്.ഐ.ആര്‍ നടപടിക്ക് ശേഷം ജില്ലയിലെ 9,49,632 വോട്ടര്‍മാരില്‍ നോ മാപ്പിങ്ങ് വിഭാഗത്തിലെ 73,766 കേസുകളിലും ലോജിക്കല്‍ ഡിസ്‌ക്രപന്‍സീസ് വിഭാഗത്തില്‍ 90,462 കേസുകളിലും ഹിയറിങ് പൂര്‍ത്തീയായി. ആകെ 30,194 കേസുകളില്‍ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷന്‍ ഫോം വന്നിട്ടുള്ളതും 20,338 കേസുകളില്‍ ഇറോള്‍ അപ്ഡേഷന്‍ നടന്നിട്ടുമുണ്ട്. ഫോം പ്രോസസിങ്ങുമായി ബന്ധപ്പെട്ട് 1,40,252 ഫോമുകള്‍ ലഭിച്ചു. ഇതില്‍ 1,27,912 ഫോമുകള്‍ പ്രോസസ് ചെയ്തു. 12,340 ഫോമുകള്‍ അവശേഷിക്കുന്നു.
വോട്ടു യന്ത്രങ്ങൾ അടുത്തറിയാം
ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ ഫ്ലാഗ് ഓഫ് ചെയ്തു
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ഇ.വി.എം, വി.വി പാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സജ്ജീകരിച്ച ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ കലക്ടറേറ്റ് അങ്കണത്തില്‍ ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
വോട്ടിങ് മെഷിന്‍ പരിചയപ്പെടാനുള്ള അവസരം വോട്ടര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ഓഡിയോ-വിഷ്വല്‍ ഉപകരണം ഘടിപ്പിച്ച ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തും. ഇ.വി.എം, വി.വി.പാറ്റ് പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.