ഷോൺ ജോർജ് മാണി സി. കാപ്പനുമായി കൂടിക്കാഴ്​ച നടത്തി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷോൺ ജോർജ് പാലാ എം.എൽ.എ. മാണി സി. കാപ്പനെ വസതിയിലെത്തി സന്ദർശിച്ചു. പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ ആയതിനാൽ അദ്ദേഹത്തിൻെറ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എം. എൽ. എയ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു.

മേച്ചാൽ-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉൾപ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ച്​ എം. എൽ. എയുമായി ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും അതിനായി രാഷ്​ട്രീയത്തിന് അതീതമായി നാടിൻെറ വികസന കാര്യങ്ങളിൽ എം. എൽ.എയ്​ക്കൊപ്പം മുന്നോട്ട് പോകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Tags:    
News Summary - Shone George held talks with Mani C Kappan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.