പൊൻകുന്നത്ത് പറമ്പിൽ പടർന്ന തീ അണക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം
Posted On
date_range Updated On
date_range പൊൻകുന്നത്ത് തീപിടിത്തം
പൊൻകുന്നം: ടൗണിന് സമീപം തീപിടിത്തം. പൊൻകുന്നം ടൗൺഹാൾ റോഡിൽ നിന്ന് പുലിയറയ്ക്കൽ ഭാഗത്തേക്കുള്ള റോഡിനരികിലെ പറമ്പിലാണ് ചൊവ്വാഴ്ച വൈകീട്ട് നാലരക്ക് തീപിടിച്ചത്. തരിശ് കിടന്ന പറമ്പിൽ തോട്ടപ്പയറും കാട്ടുചെടികളും നറിഞ്ഞ നിലയിലായിരുന്നു.
തീപിടിത്തം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ തീനിയന്ത്രണ വിധേയമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.