പൂഞ്ഞാര്‍ തൊഴില്‍വീഥിയുമായി പി.സി. ജോര്‍ജ് എം.എല്‍.എ

പൂഞ്ഞാര്‍: കര്‍ഷകര്‍ക്കു കൈത്താങ്ങായി രൂപീകരിച്ച പൂഞ്ഞാര്‍ കാര്‍ഷിക വിപണിക്ക്​ പിന്നാലെ പൂഞ്ഞാര്‍ തൊഴില്‍വീഥി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പി.സി. ജോര്‍ജ് എം.എല്‍.എ.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉൽപ്പന്നങ്ങള്‍ വിൽക്കാനും വാങ്ങാനുമായി രൂപീകരിച്ച പൂഞ്ഞാര്‍ കാര്‍ഷികവിപണി വിജയത്തിലെത്തിയതി​െൻറ പ്രചോദനത്തിലാണു തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും കണ്ടുമുട്ടാന്‍ ഒരു പ്ലാറ്റ്‌ഫോമായി പൂഞ്ഞാര്‍ തൊഴില്‍വീഥി പരീക്ഷണാടിസ്ഥാനത്തില്‍ രൂപീകരിക്കുന്നത്.

കോവിഡിനെ തുടര്‍ന്നു ജോലി നഷ്​ടപ്പെട്ടവര്‍ക്കും കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവരുമായ ആളുകള്‍ക്കും സഹായകരമാകാനാണ്​ തൊഴില്‍വീഥിയിലൂടെ ഉദ്ദേശിക്കുന്നത്.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നൈപുണ്യ ജോലികള്‍ക്കും കാര്‍ഷിക/കാര്‍ഷികേതര ജോലികള്‍ക്കും തുടങ്ങി പ്രഫഷണല്‍ ജോലിക്കാരെ വരെ കിട്ടുന്ന ഒരു ഡേറ്റാ ബാങ്ക്, ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെയാണ് തൊഴില്‍വീഥിയിലൂടെ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകളെ ഫോണ്‍വഴി ബന്ധപ്പെടാൻ സൗകര്യവും ഒരുക്കും. തൊഴില്‍വീഥി കൂടുതല്‍ ഫലവത്തായും ജനങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം രൂപീകരിക്കുന്നതിനും ആവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍നിന്നു സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

Tags:    
News Summary - PC George MLA with Poonjar Career programme,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.