പ്രതി രതീഷ്

മാന്നാനം ഷാപ്പിലെ കൊലപാതകം; വാക്കേറ്റവും പോരും ആരംഭിച്ചത് വാരിമുട്ടം ഷാപ്പില്‍നിന്ന്

ഏറ്റുമാനൂര്‍: മാന്നാനത്ത് കള്ള് ഷാപ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. ശനിയാഴ്ച രാവിലെ മുതല്‍ കൂട്ടുകൂടി മദ്യപിച്ചിരുന്ന സംഘാംഗങ്ങള്‍ക്കിടയില്‍ പണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പെയിൻറിങ്​ തൊഴിലാളി മാന്നാനം നടുംപറമ്പില്‍ സന്തോഷാണ്​ (45) ശനിയാഴ്ച വൈകീട്ട് ഏഴോടെ മാന്നാനം കള്ളുഷാപ്പി​െൻറ മുന്നില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത്​ മാന്നാനം സ്വദേശി രതീഷിനെ (50) ഗാന്ധിനഗര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു.

പകല്‍ മാന്നാനം കള്ളുഷാപ്പിലെത്തി മദ്യപാനവും കഴി‍ഞ്ഞുപോയ സന്തോഷും രതീഷും സംഘവും പിന്നീട് വാരിമുട്ടത്തെ കരടിക്കുഴി ഷാപ്പിലെത്തി. മാന്നാനം-ആര്‍പ്പൂക്കര റോഡില്‍ പാടത്തിനരികെ സ്ഥിതിചെയ്യുന്ന ഷാപ്പില്‍വെച്ചാണ് പണമിടപാട് സംബന്ധിച്ച് ഇവര്‍ വാക്കേറ്റമുണ്ടായത്.

ഇവിടെനിന്നും ഇറക്കിവിടപ്പെട്ട ശേഷം വൈകീട്ട് മാന്നാനം ഷാപ്പിന് മുന്നില്‍ എത്തിയ രതീഷും സന്തോഷും വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടെ സന്തോഷും കൂടെയുണ്ടായിരുന്ന കൊച്ചുമോന്‍ എന്നയാളും ചേര്‍ന്ന് രതീഷിനെ മര്‍ദിച്ചിരുന്നു.

വീട്ടിലേക്കുപോയ രതീഷ് തിരിച്ചുവന്നത് കത്തിയുമായിട്ടാണ്​. കൊച്ചുമോനെയും സന്തോഷിനെയും വകവരുത്തുക എന്നതായിരുന്നു ലക്ഷ്യം. ആദ്യം കൈയില്‍കിട്ടിയത് സന്തോഷിനെയാണ്​. വയറി​െൻറ ​ഇരുവശത്തും കുത്തേറ്റിരുന്നു. ഷാപ്പിന് മുന്‍വശം ഇരുട്ടായിരുന്നതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഷാപ്പ് അടക്കുന്നതിനിടെയാണ് കുത്തേറ്റ സന്തോഷ് വീണുകിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരരച്ചു. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം സംസ്​കരിച്ചു. ജയശ്രീയാണ് മരിച്ച സന്തോ‍ഷി​െൻറ ഭാര്യ. മക്കൾ: അരവിന്ദ്, അഞ്​ജന.

Tags:    
News Summary - Murder at Mannanam Shap; fight started from the Warimuttam Shap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.