തുമ്പി സർവേയിൽ നിന്ന്
കോട്ടയം: മലിനജലത്തില്‍ മുട്ടയിടുന്ന ചങ്ങാതിത്തുമ്പികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഇക്കോളജിക്കല്‍ സയന്സസിെൻറ ആഭിമുഖ്യത്തില്‍ അടുക്കം മാര്‍മല വെള്ളച്ചാട്ടം മുതല്‍ മലരിക്കല്‍വരെ മീനച്ചിലാറിെൻറ തീരത്തെ18 സ്ഥലങ്ങളില്‍ നടത്തിയ തുമ്പി സര്‍വേയിലാണ് കണ്ടെത്തല്‍. മീനച്ചിലാറിൽ മലിനീകരണം വർധിച്ചതാണ് ചങ്ങാതിത്തുമ്പികൾ പെരുകാൻ കാരണമെന്നാണ് സൂചന. നഗരത്തിലെയും പരിസരത്തെയും മലിനീകരണത്തിെൻറ സൂചികയായി നാഗമ്പടം, എലിപ്പുലിക്കാട്ട് എന്നിവിടങ്ങളിലാണ് ചങ്ങാതിത്തുമ്പികളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയത്.
മുമ്പ് കണ്ടെത്താതിരുന്ന കരിമ്പന്‍ അരുവിയന്‍ എന്ന സൂചി തുമ്പിയെ അടുക്കത്ത് കണ്ടെത്തിയത് ശുദ്ധജല പരിസ്ഥിതിയുടെ സൂചകമാണെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, സാധാരണമായിരുന്ന നാട്ടുനിലത്തന്‍, സ്വാമി തുമ്പി തുടങ്ങിയ ഇനം തുമ്പികളുടെ എണ്ണത്തില്‍ കുറവുണ്ടായി. വേനല്‍ ആരംഭിച്ച ശേഷമുള്ള പഠനമായതിനാലാണ് എണ്ണം കുറയാന്‍ കാരണമെന്ന് സര്‍വേ കോഓഡിനേറ്റര്‍ ഡോ. കെ. എബ്രഹാം സാമുവല്‍ പറഞ്ഞു.
കിടങ്ങൂരില്‍ 35 ഇനങ്ങളെയും പൂവത്തുംമൂട്, തിരുവഞ്ചൂര്‍ എന്നിവിടങ്ങളില്‍ 25 ഇനങ്ങളെയും മുത്തോലിയില്‍ 23 ഇനത്തെയും കുമ്മനത്ത് 13 ഇനത്തെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 55 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നെങ്കില്‍ ഇത്തവണ 54 ഇനങ്ങളെ കണ്ടെത്തി. കോവിഡ് കാലത്ത് പരിസ്ഥിതിയിലും ജലാശയങ്ങളിലുമുണ്ടായ അനുകൂല സാഹചര്യങ്ങള്‍ പ്രജനനത്തെയും നിലനില്പിനെയും ബാധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ സഹകരണത്തോടെ നടത്തിയ സര്‍വേക്ക് അസി. കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ഡോ. നെല്‍സണ്‍ പി. എബ്രഹാം, ഡോ. പുന്നന്‍ കുര്യന് വേങ്കിടത്ത്, രഞ്ജിത് ജേക്കബ് മാത്യൂസ്, എം.എന്‍. അജയകുമാര്‍, ടോണി ആൻറണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.