Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷണം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
കോട്ടയം: മൊബൈൽ േഫാൺ മോഷണക്കേസിൽ ഝാർഖണ്ഡ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗോപിന്ദ് സിങ് (34) എന്നയാളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുഡ് ഷെപ്പേഡ് പള്ളിയിൽ പ്രാർഥനക്ക് എത്തിയ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്.
കുർബാനക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി പ്രാർഥിക്കുന്നതിനുസമീപം ഇരുന്ന ഡെസ്കിൽ െവച്ച മൊബൈൽ ഫോൺ ഇയാൾ പിന്നിൽനിന്ന് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കോട്ടയം ഈസ്റ്റ് എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.