എസ്.ബി കോളജില്‍ മെഗാ എക്‌സിബിഷന്‍ 19 മുതല്‍

കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി കോളജ് ശതാബ്ദിയോട് അനുബന്ധിച്ച് 'സംവിത് 2.0' ദേശീയ എക്സിബിഷന്‍ സംഘടിപ്പിക്കും. 19 മുതല്‍ 25 വരെയാണ് പ്രദര്‍ശനം. വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, പ്ലാനറ്റേറിയം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വനം-വന്യജീവി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫോക്ലോര്‍ അക്കാദമി, മെഡിക്കല്‍ കോളജുകള്‍ കൂടാതെ കോളജിലെ വിവിധ ഡിപ്പാര്‍ട്മെന്‍റുകളും എക്സിബിഷനിൽ പങ്കെടുക്കും.

കോളജിലെ മുഴുവന്‍ കെട്ടിടങ്ങളും സെമിനാര്‍ ഹാളുകളും ഇന്‍ഡോര്‍ സ്റ്റേഡിയവും മൈതാനങ്ങളും തയാറാക്കിയിട്ടുണ്ട്. നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോജനവും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സ്റ്റാള്‍ ഇതാദ്യമായാണ് ഒരു എക്സിബിഷ‍െൻറ ഭാഗമാകുന്നത്. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഒരുക്കുന്ന പ്രദര്‍ശനം എക്സിബിഷനിലെ ശ്രദ്ധാകേന്ദ്രമാകും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സന്ദര്‍ശനസമയം. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്‍റ് തയാറാക്കിയ സംവിത് ആപ്പി‍െൻറ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ബുക്കുചെയ്യാം. നേരിട്ട് കാമ്പസില്‍ത്തന്നെ ടിക്കറ്റെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്സിബിഷന്‍ ദിവസങ്ങളില്‍ വൈകീട്ട് നടക്കുന്ന സര്‍ഗോത്സവം കലാസന്ധ്യയില്‍ വിദ്യാർഥികളും അധ്യാപകരും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. സര്‍ഗോത്സവം ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ നാടന്‍പാട്ടുപാടി ഉദ്ഘാടനം ചെയ്യും. എക്സിബിഷന് മുന്നോടിയായി ചങ്ങനാശ്ശേരി നഗരത്തില്‍ വിളംബരജാഥ സംഘടിപ്പിക്കും. പ്രിന്‍സിപ്പല്‍ ഫാ. റെജി പി.കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസ് ജോര്‍ജ്, ഡോ. ജോസഫ് ജോബ്, ബര്‍സാര്‍ ഫാ. മോഹന്‍ മാത്യു, എക്‌സിബിഷന്‍ ജനറല്‍ കോഓഡിനേറ്റര്‍ ഡോ. ജിജോ ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. ബിന്‍സ് മാത്യു എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Mega Exhibition at SB College from 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.