തകര്‍ന്ന മാനത്തൂര്‍ - മണിയാക്കും പാറ റോഡ്
മാനത്തൂര്‍ - മണിയാക്കും പാറ റോഡ് പൊളിഞ്ഞു; തീരദേശവാസികള്‍ ദുരിതത്തില്‍
മാനത്തൂര്‍: മാനത്തൂര്‍ - മണിയാക്കും പാറ - കരിങ്കുന്നം റോഡ് പൊളിഞ്ഞത് തിരിഞ്ഞു നോക്കാതെ അധികൃതര്‍. മണിയാക്കുംപാറയിലുള്ള പാറമട ക്രഷര്‍ യൂണിറ്റില്‍ രാപകല്‍ നൂറുകണക്കിന് മള്‍ട്ടി ആക്‌സില്‍ ടോറസ് ലോറികള്‍ പെര്‍മിറ്റ് ലോഡിന്റെ പതിന്‍മടങ്ങ് കല്ലുമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഓടിയിരുന്നു. 50 ടണ്ണിന് മുകളില്‍ ഭാരം വരുന്ന ഈ ടോറസുകള്‍ ഓടാനുള്ള ടാറിങ് ഇല്ലാത്ത പഞ്ചായത്ത് റോഡാണിത്.
വാഹനങ്ങളുടെ അമിത ഭാരം കയറ്റിയുള്ള ഓട്ടം മൂലം ഈ റോഡിലെ മാനത്തൂര്‍ ഭാഗത്ത് കലുങ്ക് ഇടിഞ്ഞു താഴ്ന്നു. ഇവിടെ അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. മാനത്തൂര്‍, മാറ്റത്തിപ്പാറ നിവാസികളുടെ ഏക സഞ്ചാര മാര്‍ഗമായ പാലാ - തൊടുപുഴ ഹൈവേ റോഡിലേക്ക് പ്രവേശിക്കുന്ന മാനത്തൂര്‍ സ്‌കൂളിന്റെ അടുത്തുള്ള ഇരുവെലികുന്നേല്‍ തോടിന്റെ പാലമാണ് ഇടിഞ്ഞു താഴ്ന്നത്.
പഞ്ചായത്ത് റോഡുകളില്‍ ഭാരവാഹനങ്ങള്‍ പോകുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പാറമടകളെ സഹായിക്കാൻ ഈ റോഡ് കടനാട് പഞ്ചായത്ത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി സ്‌കൂള്‍ ബസുകളും പ്രദേശത്തെ ടൂറിസം മേഖലയായ പാമ്പനാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.