കോട്ടയം: ഷാപ്പിൽനിന്ന് പണവുമായി കടന്ന മാനേജർ പിടിയിൽ. തിരുവനന്തപുരം നാലാഞ്ചിറ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ എസ്.എൽ. ശരത്തിനെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കോണിക്കൽ ഷാപ്പിലെ മാനേജരായി നിയമിച്ചതിെൻറ നാലാം ദിവസമാണ് 99,000 രൂപയുമായി ഇയാൾ മുങ്ങിയത്.
കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ പരസ്യം നൽകിയ പ്രകാരമെത്തിയ ശരത്തിനെ മാനേജരായി നിയമിക്കുകയായിരുനു. ഷാപ്പിലെത്തി നാലാംദിവസം ഇയാൾ കലക്ഷൻ തുകയായ 99,000 രൂപയുമായി സ്ഥലംവിടുകയായിരുന്നു. തുടർന്നു ഷാപ്പ് ഉടമ ഏറ്റുമാനൂർ പൊലീസിൽ പരാതിനൽകി.
പൊലീസ് സംഘം ഷാപ്പിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചു. ഏറ്റുമാനൂരിൽനിന്ന് ടാക്സി കാറിൽ പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നു കണ്ടെത്തി.
തിരുവനന്തപുരത്ത് എത്തിയ പ്രതി ഇയാളുടെ ആദ്യഭാര്യയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ഇവരില്ലാതിരുന്നതിനെ തുടർന്ന് കോയമ്പത്തൂരിലെ രണ്ടാംഭാര്യയുടെ വീട്ടിലേക്ക് പോയി. ഇവിടെനിന്ന് മടങ്ങുന്നതിനിടെ പ്രതിയെ എസ്.ഐ ടി.എസ്. റെനീഷിെൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പി.ജെ. സാബു, ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.