ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടപ്ര നിരണം ഭാഗത്ത് മഠത്തിൽ വീട്ടിൽ സാജൻ തോമസി(35)യാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, ബിജു സി.എസ്, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, നിയാസ്, ബ്ലസൻ ജോസഫ്, അരുൺ സൂര്യകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സാജൻ തോമസ് മാന്നാർ, പള്ളിക്കത്തോട്, നാട്ടുക്കൽ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested in bike theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.