Posted On
date_range Updated On
date_range വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയി
കോട്ടയം: വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയിതൊടുപുഴ: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയതായി പരാതി. കോട്ടയം^തൊടുപുഴ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണം. കിളിമാനൂർ സ്വദേശിനി എസ്. രേഖയുടെ ബാഗാണ് മോഷണം പോയത്.
ബസിന് പിൻഭാഗത്തെ കണ്ടക്ടർ സീറ്റിന് താഴെ നിന്നാണ് ബാഗ് മോഷ്ടിച്ചത്. ടിക്കറ്റ് റാക്കും സ്വന്തം പണവും പാൻ കാർഡ് അടങ്ങുന്ന രേഖകളുമാണ് നഷ്ടപ്പെട്ടത്. തൊടുപുഴയിൽനിന്ന് വൈകീട്ട് ആറരക്ക് സർവിസ് തുടങ്ങാൻ നേരമാണ് മോഷണം ശ്രദ്ധയിൽപെട്ടതെന്ന് കണ്ടക്ടർ രേഖ പറഞ്ഞു. കോട്ടയം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും പൊലീസിലും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.