സ്രവപരിശോധന ഫലം വന്നത് മറ്റൊരാളുടെ പേരിൽ; ശേഖരിക്കുന്ന സ്രവം കാണാതാവുന്നതും പതിവ്​

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക്​ ശേഖരിച്ച സാമ്പിളി​െൻറ ഫലം വന്നത്​ മറ്റൊരാളുടെ പേരിൽ. പരിശോധനക്ക്​ മൃതദേഹത്തിൽനിന്ന് ശേഖരിച്ച സ്രവം കാണാതാകുന്നതും പതിവാകുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പി.സി.ആർ ലാബിലാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ ജീവനക്കാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സമീപ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാർ അവധിയെടുത്ത് ക്വാറൻറീനിൽ പോയി.

ശനിയാഴ്ച സ്രവപരിശോധനക്ക്​ ഒരു ജീവനക്കാരനും ഭാര്യയും മകനും എത്തി സാമ്പിൾ കൊടുത്ത് മടങ്ങി. തിങ്കളാഴ്ച ഭാര്യയുടെ പരിശോധനഫലം നെഗറ്റിവായി എന്നറിയിച്ചു. ജീവനക്കാര​െൻറയും മക​െൻറയും പരിശോധനഫലം ലഭിച്ചില്ല. ബുധനാഴ്ച രാത്രി ​ബന്ധപ്പെട്ട വിഭാഗത്തിലേക്ക് വിളിച്ചപ്പോൾ പരിശോധനഫലം ലഭിച്ചെന്ന്​ അറിയിച്ചു. എന്നാൽ, റിസൽറ്റിലെ പേര്​ ജീവനക്കാര​െൻറയും മക​െൻറയും ആയിരുന്നില്ല. തുടർന്ന് രാത്രി ബന്ധപ്പെട്ട ലാബിൽനിന്ന് വിളിച്ച്​ പേരുകൾ മാറിപ്പോയതാണെന്നും തന്നിരിക്കുന്ന ഫോൺ നമ്പർ ഇതുതന്നെയാണെന്നതിനാൽ പരിശോധനഫലം നിങ്ങളുടേതാണെന്നും ഫലം നെഗറ്റിവ് ആണെന്നും അറിയിച്ചു.

വ്യാഴാഴ്ച അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളിക്കാരനായ യുവാവ് മരിച്ചപ്പോൾ കോവിഡ്​ പരിശോധനക്ക്​ സ്രവസാമ്പിൾ ശേഖരിച്ചിരുന്നു. പിറ്റേ ദിവസം ഉച്ചകഴിഞ്ഞിട്ടും പരിശോധന ഫലം ലഭിക്കാതെ വന്നപ്പോൾ, മരിച്ചയാളുടെ അടുത്ത ബന്ധുവായ ജീവനക്കാരി അന്വേഷിച്ച്​ ചെന്നപ്പോഴാണ് മൃതദേഹത്തിൽനിന്ന് ശേഖരിച്ച സ്രവസാമ്പിൾ കാണാനില്ലെന്ന് അറിയുന്നത്. പിന്നീട് രണ്ടാമത് സ്രവം ശേഖരിക്കുകയായിരുന്നു. കോതനല്ലൂരിൽനിന്നെത്തി മരണപ്പെട്ട ഒരാളുടെ മൃതദേഹത്തിൽനിന്നെടുത്ത സ്രവ സാമ്പിൾ കാണാതാവുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിരുന്നു. 

Tags:    
News Summary - Kottayam medical college covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.