നിർമാണ ജോലി പാതി വഴി നിർത്തിയ കൊക്കയാർ വില്ലേജ് ഓഫിസ് കെട്ടിടം
കൊക്കയാര്‍: നിര്‍മാണം തുടങ്ങി വർഷങ്ങളായിട്ടും പൂര്‍ത്തിയാകാതെ കൊക്കയാര്‍ വില്ലേജ് ഓഫീസ് കെട്ടിടം. കൊക്കയാറിനെ സ്മാര്‍ട്ടാക്കാന്‍ 44 ലക്ഷം രൂപ മുടക്കി നിർമിച്ച കൊക്കയാര്‍ വില്ലേജ് ആഫീസ് കെട്ടിടമാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. 2020ല്‍ ആരംഭിച്ച നിര്‍മാണം ജോലി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യേണ്ട കാലം കഴിഞ്ഞിട്ടും അധികാരികളുടെ അനാസ്ഥമൂലം പാതിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.
കൊക്കയാര്‍ വില്ലേജ് കൂടാതെ പീരുമേട് നിയോജകമണ്ഡലത്തില്‍ ഉപ്പുതറ, മഞ്ചുമല, പീരുമേട് വില്ലേജ് ഓഫീസുകള്‍ക്കും 44 ലക്ഷം രൂപവീതം അനുവദിച്ച് ഒരുമിച്ചു നിര്‍മാണം ആരംഭിച്ചതാണ്. കൊക്കയാറിനേക്കാള് വിസ്തൃതി കൂടുതലായിട്ടും ചുറ്റുമതില്‍, ഓഫീസ ര്കാബിന്, ഷെല്‍ഫുകള്‍ ഇന്റീരിയല്‍ ജോലികള്‍ അടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച മഞ്ചുമല വില്ലേജ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഉപ്പുതറയും പീരുമേടും അവസാനഘട്ടത്തിലുമാണ്.
സര്‍ക്കാര്‍ നിർദേശിച്ച എസ്റ്റിമേറ്റില്‍ നിര്‍മാണം നടത്തണമെങ്കില്‍ അധികമായി 10 ലക്ഷം രൂപ വേണമെന്നാണ് കരാറുകാരന്റെ ആവശ്യം. ഫണ്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ എം.എല്‍.എ.ഫണ്ട് അനുവദിപ്പിക്കാനാണു നീക്കം. ഇതിന് ഭരണകക്ഷിയുടെ പ്രമുഖ നേതാക്കളുടെ ഇടപെടൽ സജീവമാണ്. ഒരേ എസ്റ്റിമേറ്റില്‍ മറ്റു മൂന്നു വില്ലേജ് ഓഫീസുകള്‍ നിർമിക്കാമെങ്കില് കൊക്കയാറില്‍ എന്തിനാണ് അധിക തുകയെന്ന ചോദ്യത്തിനു മറുപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.