നാലുകോടിയില്‍ വീടുകയറി അക്രമം; കാരി സതീഷ് അറസ്​റ്റില്‍

ചങ്ങനാശ്ശേരി: ഗുണ്ടാസംഘങ്ങളുമായെത്തി വീട്ടിലെത്തി സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മുത്തൂറ്റ് പോള്‍ വര്‍ഗീസ് വധക്കേസിലെ രണ്ടാംപ്രതി സതീശന്‍ (കാരി സതീഷ്-37) അറസ്​റ്റില്‍. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്തത്.

പരോളില്‍ ഇറങ്ങിയശേഷം വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും പിടിച്ചുപറിച്ച കേസിലാണു അറസ്​റ്റ്​. കഴിഞ്ഞ ദിവസം നാലുകോടി വേഷ്ണാല്‍ ഭാഗത്ത് വാടകക്ക്​ താമസിക്കുന്ന സനീഷി​െൻറ വീട്ടില്‍ കയറി സനീഷിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു പറയുകയും ചെയ്ത കേസിലാണ്​ സതീഷന്‍ അറസ്​റ്റിലായത്. ഇയാളെ അറസ്​റ്റ്​ ചെയ്തതറിഞ്ഞ് മറ്റൊരു മാല പൊട്ടിക്കല്‍ പരാതി തൃക്കൊടിത്താനം പൊലീസി​െൻറ മുന്നിലെത്തി.

നാലുകോടി വേഷ്ണാല്‍ ഭാഗത്ത് ആനിക്കുടി ജോയിച്ച​െൻറ വീട്ടിലെത്തി മകന്‍ പീറ്ററി​െൻറ ഒരുപവ​െൻറ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായാണ്​ പരാതി. വടിവാള്‍ കഴുത്തിൽ​െവച്ചായിരുന്നു പിടിച്ചുപറിച്ചത്. കഴിഞ്ഞ 23ന്​ രാത്രി 11നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ സതീഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി. കാരി സതീശ​െൻറ നേതൃത്വത്തിലുള്ള സംഘം നാലുകോടി ഭാഗത്ത് സ്ഥിരമായി പ്രശ്‌നം സൃഷ്​ടിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്.ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ശിപാര്‍ശ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ രാജേഷ്, നസീര്‍, സീനിയര്‍ സി.പി.ഒമാരായ രഞ്ചീവ് ദാസ്, സന്തോഷ്, ജയ്‌മോന്‍ എന്നിവരും അറസ്​റ്റിന്​ നേതൃത്വം നല്‍കി.

Tags:    
News Summary - Kari satheesh arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.