മഴവിൽ സന്തോഷം; നാല് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയുടെ ഭാഗമായി പ്രളയം ഭവനരഹിതരാക്കിയ വടക്കേമലയിലെ നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും.

വീടുകളുടെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഡോ.ജോസഫ് വെള്ളമറ്റം, വിന്‍സെന്‍ഷ്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. മാത്യു കക്കാട്ടുപ്പള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ കാഞ്ഞിരപ്പള്ളി നെടുങ്ങാട് നടന്നു. റെയിന്‍ബോ പദ്ധതിയുടെ ഭാഗമായി കോട്ടയം വിന്‍സെന്‍ഷ്യന്‍ സെന്‍റ് ജോസഫ് പ്രൊവിന്‍സാണ് ജോസ് വെട്ടം സൗജന്യമായി നല്‍കിയ സ്ഥലത്ത് നാല് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്.

വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്‍റെയും, കാഞ്ഞിരപ്പള്ളി സി.എം.സി, അമല പ്രൊവിന്‍സിന്‍റെയും സഹകരണത്തില്‍ വടക്കേമലയില്‍ ഭവനരഹിതരായ ആറ് കുടുംബങ്ങള്‍ക്കാണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ഇതിൽ നാലെണ്ണത്തിന്‍റെ ശിലാസ്ഥാപനമാണ് കഴിഞ്ഞദിവസം നടന്നത്. ഫാ. ഇന്നസെന്റ് പുത്തന്‍പുരയില്‍, ഫാ. ചെറിയാന്‍ പുലിക്കുന്നേല്‍, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, വൈസ് പ്രസിഡന്‍റ് റോസമ്മ, പഞ്ചായത്തംഗം റിജോ വാളന്തറ, ഫാ. ജോര്‍ജ് കാളാശ്ശേരി, ഫാ. ടോണി പ്ലാവുനില്‍ക്കുന്നതില്‍, സി. ലൂസീന, സി. അഗാസ, ജോസ് വെട്ടം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - The house is being prepared for four families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.