കോട്ടയത്തിന്​ ഇനി മാമ്പഴക്കാലം

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന്‍റെ മാ​മ്പ​ഴോ​ത്സ​വ​ത്തി​ന്​ വ്യാ​ഴാ​ഴ്ച തു​ട​ക്കം. കേ​ര​ള മാം​ഗോ ഗ്രോ​വേ​ഴ്‌​സ് ക​ൺ​സോ​ർ​ട്യം, തി​രു​വ​ന​ന്ത​പു​രം എ​സ്.​ആ​ർ. ക​ണ​ക്ടേ​ഴ്‌​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ 19 വ​രെ നാ​ഗ​മ്പാ​ടം ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും.

നാ​ട​ൻ, വി​ദേ​ശ​ശ്രേ​ണി​യി​ലു​ള്ള മാ​വു​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട് ശേ​ഖ​രി​ച്ച എ​ഴു​പ​തി​ല​ധി​കം ത​രം മാ​മ്പ​ഴ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കു​ക. ഒ​പ്പം മാ​ങ്ങ ഉ​പ​യോ​ഗി​ച്ചു​ള്ള ഹ​ൽ​വ, ഐ​സ്ക്രീം, പാ​യ​സം, പൊ​രി, ബ​ജി, ക​ട്​​ലേ​റ്റ്, ജാം, ​മാ​മ്പ​ഴം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ വി​വി​ധ ത​രം ക​റി​ക​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.

പു​ഷ്‌​പ​തൈ​ക​ൾ, 50ഓ​ളം വ്യ​ത്യ​സ്‌​ത മാ​വി​ൻ തൈ​ക​ൾ, ആ​റു​മാ​സം​കൊ​ണ്ട് കാ​യ്ക്കു​ന്ന ആ​യു​ർ​ജാ​ക് പ്ലാ​വ്, ര​ണ്ട്​ വ​ർ​ഷം​കൊ​ണ്ട് കാ​യ്ക്കു​ന്ന ഗം​ഗ ബോ​ണ്ടം തെ​ങ്ങി​ൻ തൈ​ക​ൾ എ​ന്നി​വ​യും ല​ഭി​ക്കും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പെ​റ്റ്ഷോ​യും മാം​ഗോ​ഫെ​സ്റ്റി​ലു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. നാ​സ​ർ, റാ​ണി ആ​ന്‍റ​ണി, ഗോ​ഡ് വി​ൻ ബെ​ഞ്ച​മി​ൻ, മ​ൻ​സൂ​ർ അ​ലി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - It's mango season for Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.