കോട്ടയം: ട്രോളിങ് നിരോധനം പിൻവലിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും മീൻ വിലയിൽ കുറവില്ല. ഇടക്ക് കുറഞ്ഞ കിളിമീനിന്റെ അടക്കം വില വീണ്ടും കുതിച്ചുയരുകയും ചെയ്തു. ട്രോളിങ് നിരോധനം അവസാനിച്ചതിനുപിന്നാലെ വലിയ തോതിൽ ലഭ്യത ഉയർന്നതോടെ കിളി മീനിന്റെ വില കിലോക്ക് 100 രൂപയിൽ വരെ എത്തിയിരുന്നു. എന്നാലിപ്പോൾ, ഇത് ഇരട്ടിയോളം വർധിച്ച് 200ലെത്തി.
ഒന്നോ രണ്ടോ ഇനം മീനുകള്‍ക്ക് ഒഴികെ മറ്റെല്ലാത്തതിന്റെയും വില ട്രോളിങ് നിരോധന കാലത്തേതിന് ഒപ്പമോ ഉയര്‍ന്ന നിലയിലോ ആണെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം പിന്‍വലിച്ച ശേഷവും മീന്‍ ലഭ്യതയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് വില താഴാതിരിക്കാന്‍ കാരണം. നത്തോലി, കിളി, ചെമ്മീന്‍ ലഭ്യതയില്‍ മാത്രമായിരുന്നു ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെയുണ്ടായ വര്‍ധന. ഇതോടെ ഇവക്ക് വിലയും കുറഞ്ഞു. എന്നാൽ, പീന്നിട് ഇവക്കും ക്ഷാമം അനുഭവപ്പെട്ടതോടെ വില ഉയർന്നു. 150-200 രൂപയിലേക്കുവരെ താഴ്ന്ന ചെമ്മീന്‍ വില വീണ്ടും 400 രൂപയിലെത്തി.
ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പുതന്നെ കുതിച്ചുതുടങ്ങിയ മത്തിവിലയില് കാര്യമായ കുറവുണ്ടായിട്ടില്ല. നിരോധന കാലത്ത് 400 രൂപയിലെത്തിയ വില ഇടക്ക് 230-280 നിരക്കിലേക്ക് താഴ്ന്നെങ്കിലും പെട്ടെന്ന് വീണ്ടും ഉയർന്നു. നിലവിൽ ഇപ്പോൾ ഒരുകിലോ മത്തി ലഭിക്കാൻ 300 രൂപ നൽകണമെന്നതാണ് സ്ഥിതി. കടല്‍താപനില ഉയര്‍ന്നു നില്‍ക്കുന്നതാണ് മത്തി ലഭ്യത കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അയലക്ക് 200-220 രൂപ വരെയാണ് വില.
വലിയ മീനുകള്ക്കൊന്നിനും വിലയില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. ട്രോളിങ് നിരോധനത്തിനു മുമ്പ് പീസ് മീനുകളുടെ ഏറ്റവും കുറഞ്ഞ വില 300 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 400ലെത്തി.
തളക്ക് 400- 450 രൂപയാണ് വില. കാളാഞ്ചിക്കും വറ്റക്കും കിലോക്ക് വില 450-500 കടക്കുന്ന നിലയാണ്. കേരക്കുപോലും പലയിടങ്ങളിലും വില 400 രൂപക്ക് മുകളിലാണ്. വില ഉയർന്നുനിൽക്കുന്നതിനാൽ വിൽപനയിലും കുറവുണ്ടായിട്ടുണ്ട്. മീനുകൾക്ക് പഴക്കം അനുഭവപ്പെടുന്നതായും ആക്ഷേപമുണ്ട്. മീനുകൾ കിട്ടാനില്ലാത്ത സ്ഥിതയാണെന്ന് കച്ചവടക്കാരും പറയുന്നു. കടലിൽ പോകുന്ന ചെറുബോട്ടുകൾക്കും വള്ളങ്ങൾക്കും മീൻ ലഭിക്കാത്ത സ്ഥിതിയാണ്.
നിലവിലെ സാഹചര്യത്തിൽ വില കുറയാൻ സാധ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതും വിപണിയെ ബാധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.