കോട്ടയത്ത് ദമ്പതിമാർ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും, ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റും (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അയർക്കുന്നത്ത് എത്തിയിട്ടുണ്ട്.

സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - couple found dead in their house Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.