കോണ്‍ക്രീറ്റ് മാലിന്യം തോട്ടിലൊഴുക്കി; നാട്ടുകാര്‍ ലോറി തടഞ്ഞു

നെടുംകുന്നം: റോഡ് പുനര്‍നിര്‍മാണത്തിന് ശേഷം മിച്ചംവന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും സിമന്‍റ് കലര്‍ന്നവെള്ളവും ലോറിയില്‍നിന്ന് ജനവാസകേന്ദ്രത്തിലെ തോട്ടിലൊഴുക്കി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തള്ളിയ ലോറി നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിട്ടു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ നെടുംകുന്നം-പുന്നവേലി റോഡില്‍ കുളങ്ങര-കുമ്പിക്കാപ്പുഴ തോട്ടിലാണ് കോണ്‍ക്രീറ്റ് അവശിഷ്ടം തള്ളിയത്.

നെടംകുന്നം പുന്നവേലി റോഡി‍െൻറ വശങ്ങളില്‍ ഓടകള്‍ നിര്‍മിക്കുന്ന ജോലി നടക്കുന്നുണ്ടായിരുന്നു. പണി കഴിഞ്ഞതോടെ കോണ്‍ക്രീറ്റ് മിക്‌സര്‍ ഘടിപ്പിച്ച ലോറിയിലുണ്ടായിരുന്ന അവശിഷ്ടങ്ങള്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ലോറി തടഞ്ഞിട്ടശേഷം ജനപ്രതിനിധികളെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി വാഹനം പിടിച്ചെടുത്തു. തോടിന് സമീപത്താണ് കുമ്പിക്കാപ്പുഴ കുടിവെള്ള പദ്ധതിയുടെ കിണറും സ്ഥാപിച്ചിട്ടുള്ളത്. 

Tags:    
News Summary - Concrete waste spilled into creek; The locals stopped the lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.