ക്രിസ്മസ് റീത്തുകള്‍ക്ക്​ പ്രാധാന്യം ഏറുന്നു

കോട്ടയം: ക്രിസ്മസി​െൻറ വരവ് അറിയിച്ച് ക്രിസ്മസ് റീത്തുകള്‍ക്കും പ്രാധാന്യം ഏറുന്നു. കോട്ടയം കീഴ്ക്കുന്ന് സ്വദേശി സീലിയ ബാസ്​റ്റിന്‍ പടിഞ്ഞാറയില്‍ ക്രിസ്മസ് റീത്തുകള്‍ ഒരുക്കി വ്യത്യസ്തയാകുന്നു. വിദേശ രാജ്യങ്ങളാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഡ്രൈഫ്ലവേഴ്‌സ്, പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍, മുള്ളുകള്‍, ഫ്രൂട്‌സ് തുടങ്ങിയവ ഉപയോഗിച്ചാണ് റീത്തുകള്‍ നിര്‍മിക്കുന്നത്. പുരാതന റോമില്‍ ജനങ്ങള്‍ വിജയത്തി​െൻറ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പിൽ ശൈത്യകാലത്തെ വരവേല്‍ക്കാനും വരാനിരിക്കുന്ന പ്രത്യാശയുടെ ലക്ഷണമായും ദേവദാരു ഇലകള്‍ കൂട്ടിയിണക്കി റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍ക്കാലത്ത് ജര്‍മനിയിലെ കത്തോലിക്കരും പ്രൊട്ടസ്​റ്റൻറുകാരും ഇത് ക്രിസ്മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍, കൂടുതല്‍ നാള്‍ ഉപയോഗിക്കാമെന്നുള്ളതിനാല്‍ പ്ലാസ്​റ്റിക്, ചെറുകമ്പികള്‍, പൈന്‍ ഇലകള്‍ എന്നിവകൊണ്ടാണ് സീലിയ റീത്ത് നിര്‍മിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പള്ളിയിലെ ആവശ്യത്തിനായി റീത്തുകള്‍ നിര്‍മിച്ചിരുന്നു. ചെറുകമ്പികള്‍ വളയരൂപത്തിലാക്കി പ്ലാസ്​റ്റിക് കൊണ്ടുള്ള ഇലകളും മറ്റ് വസ്തുക്കളും പേപ്പറുകളും വളയത്തില്‍ ചുറ്റും. ഇവയില്‍ വിവിധ തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ ക്രമീകരിച്ചാണ് റീത്തുകള്‍ നിര്‍മിക്കുന്നത്. റീത്തുകളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതിലൂടെ ആവശ്യക്കാരും എത്താറുണ്ട്.

വിപണിയില്‍ ഡ്രൈ ഫ്ലവേഴ്‌സ് ലഭ്യമാണെങ്കിലും ഇവക്ക്​ വില കൂടുതലാണ്. വ്യത്യസ്ത വലുപ്പത്തിലുള്ളതും വിവിധ തരത്തിലുമുള്ള റീത്തുകള്‍ ലഭ്യമാണ്. 300 മുതല്‍ 2000 രൂപക്ക്​ മുകളിലുള്ള റീത്തുകളും ലഭിക്കും. ക്രിസ്​മസ് അലങ്കാരത്തിനുശേഷം ഇവ വീടുകളിൽ വാള്‍ ഡെക്കറേഷനായും കല്യാണ അലങ്കാരത്തിനും ഉപയോഗിച്ചു വരുന്നു.

Tags:    
News Summary - Christmas wreaths are gaining importance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.