ഭക്ഷണ സാധനങ്ങളുടെയും വസ്ത്രത്തി​െൻറയും മറവിൽ കൊടുക്കാൻ ശ്രമിച്ച വിദേശ മദ്യവും ലഹരിപദാർഥങ്ങളും

കോവിഡ് രോഗികൾക്ക് ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമം

ചങ്ങനാശ്ശേരി: കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മെൻറ്​ സെൻററിലെ രോഗികൾക്ക്​ ഭക്ഷണ സാധനങ്ങളുടെയും വസ്ത്രത്തി​െൻറയും മറവിൽ വിദേശമദ്യവും ലഹരിപദാർഥങ്ങളും കൈമാറുവാൻ ശ്രമിച്ചതായി പരാതി.

മാടപ്പള്ളി പഞ്ചായത്തി​െൻറ മേൽനോട്ടത്തിൽ തെങ്ങണയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലാണ് സംഭവം.

ഭക്ഷണസാധനങ്ങൾ കൊടുക്കുന്നതിനു മുമ്പ്​ ആരോഗ്യപ്രവർത്തകർ പൊതി തുറന്നുപരിശോധിച്ചപ്പോഴാണ് ലഹരി സാധനങ്ങൾ ലഭിച്ചത്.

പഞ്ചസാര, ബ്രെഡ് പാക്കറ്റ് എന്നിവയിൽ നിന്നും സിഗരറ്റ്, ബെഡ്ഷീറ്റിൽ ഒളിപ്പിച്ച നിലയിൽ മദ്യം, എന്നിവയും കണ്ടെത്തി. മാടപ്പള്ളി പഞ്ചായത്ത്‌ സെക്രട്ടറി തൃക്കൊടിത്താനം പൊലീസിൽ പരാതി. ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.