ചെ​റു​വ​ള്ളി മ​ണ്ണ​നാ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റും ഓ​ട്ടോ​യും

കാറും ഓട്ടോയും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

പൊൻകുന്നം: പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി മണ്ണനാനിയിൽ കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ കോട്ടാങ്ങൽ പൂക്കുറുഞ്ഞിയിൽ യൂസഫ്(45), ഓട്ടോയാത്രക്കാരായ കോട്ടാങ്ങൽ പനച്ചിക്കൽ ബീന(48), മകൾ റസീന(23), റസീനയുടെ മകൾ ഇവാന(മൂന്നര), കാർ ഓടിച്ച പത്തനംതിട്ട കുളത്തൂർ അമ്പാട്ട് ജോസ്(62) എന്നിവർക്കാണ് പരിക്ക്.

ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കാർ ഓടിച്ച ജോസിന് രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം മൂലം കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Car and auto collide; Five people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.