രാജപ്പനെ തേടി തായ്‌വാനില്‍നിന്ന് പുരസ്‌കാരം

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച വേമ്പനാട്ടുകായലി​െൻറ കാവലാൾ എന്‍.എസ്. രാജപ്പനെ തേടി തായ്‌വാനില്‍നിന്ന് പുരസ്‌കാരം. സുപ്രീംമാസ്​റ്റര്‍ ചിങ് ഹായ് ഇൻറര്‍നാഷനലി​െൻറ ഷൈനിങ്​ വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്​ഷന്‍ അവാര്‍ഡാണ് രാജപ്പനെ തേടിയെത്തിയത്.

10,000 യു.എസ് ഡോളറും (7,30,081 രൂപ) പ്രശംസപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജപ്പനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്​റ്റര്‍ ചിങ് ഹായ് ഇൻറര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇതുസംബന്ധിച്ച സന്ദേശവും പുരസ്​കാരവും ലഭിച്ചത്. നന്ദു വീട്ടിലെത്തി പുരസ്​കാരം രാജപ്പന്​ കൈമാറി.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍, 2021 ജനുവരി 31നാണ് വേമ്പനാട്ടുകായലില്‍നിന്ന് പ്ലാസ്​റ്റിക് കുപ്പികള്‍ നീക്കുന്ന എന്‍.എസ്. രാജപ്പനെ അഭിനന്ദിച്ചത്. പക്ഷാഘാതം ബാധിച്ചതുകാരണം നടക്കാന്‍ കഴിയാത്ത രാജപ്പന്‍ തോണിയില്‍ സഞ്ചരിച്ച്, മീനച്ചിലാറിലേക്കും വേമ്പനാട്ടുകായലിലേക്കും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കിവിറ്റ് ജീവിതം കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Award from Taiwan for Rajappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.