പ്രശാന്ത്
Posted On
date_range Updated On
date_range ഓട്ടോ ഇടിപ്പിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ
പാലാ: ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി പൊട്ടനാനിക്കൽ വീട്ടിൽ പ്രശാന്തിനെയാണ് (36) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ സ്വദേശിനിയായ വീട്ടമ്മയെ ഇയാൾ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇത് വീട്ടമ്മയുടെ ഭർത്താവ് ചോദ്യം ചെയ്തു. ഇതിലുള്ള വിരോധംമൂലം ഇയാൾ ഗൃഹനാഥനെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐമാരായ ബിനു, രാജീവ് മോൻ, സി.പി.ഒ അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.