ആക്​ടറായി ഡോക്​ടർ; വൈറലായി കോവിഡ്​ പ്രതിരോധ ഹ്രസ്വചിത്രം

തൊടുപുഴ: അഭ്യസ്​ത വിദ്യനായ ഒരു ചെറുപ്പക്കാര​നെക്കൊണ്ടാണോ അമ്മ ഈ അമ്മിക്കല്ലിൽ അരപ്പിക്കുന്നതെന്ന മക​​െൻറ ചോദ്യത്തിന്​​ ​എടാ ഇതേ കറിവേപ്പില, മഞ്ഞൾ, പനം കൽകണ്ടം എന്നിവ ചേർത്ത കൂട്ടാണ്​. ചെറിയ ഉരുളകളാക്കി കഴിച്ചാൽ രോഗ പ്രതിരോധ ശേഷിക്ക്​ ബെസ്​റ്റാണെന്ന്​ അമ്മയുടെ മറുപടി. അടുക്കളയിലിരുന്ന് അമ്മയും മകനും നടത്തുന്ന നർമസംഭാഷണങ്ങളടങ്ങിയ കോവിഡ് പ്രതിരോധ ഹ്രസ്വചിത്രമിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തൊടുപുഴ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. സതീഷ് വാര്യരും അമ്മ ഗീതയുമാണ് ചിത്രത്തിലെ അഭിനേതാക്കളെന്നതാണ്​ ഇതിലെ കൗതുകം. കോവിഡിനെ തുരത്താൻ നാടൊ​ന്നടങ്കം ഒരുമിക്കു​േമ്പാഴാണ്​ ഡോ. സതീഷ് വാര്യർ ചികിത്സയ്ക്കൊപ്പം അഭിനയവും മഹാമാരിക്കെതിരെ പ്രയോഗിച്ചത്. അമ്മയും മകനും അടുക്കളയിൽ നടത്തുന്ന സരസമായ സംഭാഷണത്തിൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ എങ്ങനെ കോവിഡിനെ ചെറുക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ആയുർവേദ വകുപ്പി​​െൻറ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന്​ തോന്നിയപ്പോഴാണ് ഇങ്ങനൊരു ആശയം സതീഷി​​െൻറ മനസ്സിലുദിച്ചത്. സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി ഡയലോഗുകൾ ചേർത്ത് സ്ക്രിപ്‌റ്റ് തയാറാക്കുകയായിരുന്നു. ട്രൈപ്പോഡ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിച്ചു. പതിവുപോലെ ചില സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിൽ നൽകി. 

തൊടുപുഴ കുമാരമംഗലം സ്കൂളിലെ അധ്യാപകനായ ബിനോയ് ഇത് കണ്ട് ഡോക്ടറുടെ പേര് സഹിതം മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു. നാഷനൽ ആയുഷ് മിഷൻറയടക്കം ഫേസ്ബുക്ക് പേജുകളിൽ വിഡിയോ പങ്കു​െവച്ചു. വിഡിയോ കണ്ട് ആരോഗ്യവകുപ്പ് ജോയൻറ്​ ഡയറക്ടറടക്കം നിരവധിപ്പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ. സതീഷ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം ഹ്രസ്വചിത്രങ്ങൾ ഇനിയും നിർമിക്കണമെന്നാണ് ആഗ്രഹം. അഭിനയം കൊള്ളാമെന്നും ഇനിയും തുടരണമെന്നും നിരവധിപേർ വിളിച്ച് പറയുന്നുണ്ടെന്ന് അമ്മ ഗീതയും പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് മുൻ ഡയറക്ടർ ഡോ. ആർ.ആർ.ബി വാര്യരുടെ മകനാണ് പെരുമ്പിള്ളിച്ചിറ വാര്യത്ത് സതീഷ്. കുമാരമംഗലം വില്ലേജ് ഇൻറർനാഷനൽ സ്കൂളിലെ അധ്യാപിക രേഖയാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥി വിശാൽ മകനാണ്.

Tags:    
News Summary - Actor and docter-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.