കോട്ടയം: ജില്ലയില്‍ സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര്‍ രോഗമുക്തരായി. 1559 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 20 പുരുഷന്മാരും 28 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിലവില്‍ 620 പേരാണ് ചികിത്സയിലുള്ളത്. .................... ചാർട്ടേഡ് അക്കൗണ്ടന്‍റ് കോട്ടയം: കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ ആത്മ പ്രോജക്ടുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുന്നതിന് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനം ആവശ്യമുണ്ട്. ഏപ്രിൽ 13നകം ആത്മ ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 9383471984. ................. നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് 31ന് കോട്ടയം: പ്രളയത്തെതുടര്‍ന്ന് പരിസ്ഥിതിനാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജക മണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നിയമസഭ പരിസ്ഥിതി സമിതി ഈ മാസം 31ന് തെളിവെടുപ്പ് നടത്തും. രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് വിവരശേഖരണം നടത്തും. വെള്ളൂര്‍ വില്ലേജിലെ ചെറുകരയിലും സമീപ പ്രദേശങ്ങളിലും സമിതി സന്ദര്‍ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.