140 കോടിയുടെ കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണം

നെടുംകുന്നം: മൂന്നുപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലവിതരണവകുപ്പ് 140 കോടി മുടക്കി നിർമിക്കുന്ന പദ്ധതി പഞ്ചായത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ഇതിനെതിരെ സി.പി.എം പ്രവർത്തകർ പഞ്ചായത്ത്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളുമായി ബന്ധിക്കുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്താതെയും സഹകരിക്കാതെയും പഞ്ചായത്ത് ഒഴിഞ്ഞുമാറി പദ്ധതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം. ആരോപിച്ചു. സി.പി.എം ഏരിയസെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രഞ്ജി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറിമാരായ പ്രശാന്ത് ജി.കൃഷ്ണ, എ.കെ. ബാബു, കങ്ങഴ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം, ജോ ജോസഫ്, കെ.എൻ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആരോപണം അടിസ്ഥാനരഹിതം നെടുംകുന്നം: കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന സി.പി.എമ്മി‍ൻെറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി. പദ്ധതിക്ക് ആവശ്യമായ പണം എൽ.ഡി.എഫ് ഭരിക്കുന്ന കറുകച്ചാൽ, കങ്ങഴ പഞ്ചായത്തുകൾക്ക് കണ്ടെത്താനാകാതെ വന്നിട്ടും യു.ഡി.എഫ് ഭരിക്കുന്ന നെടുംകുന്നം പഞ്ചായത്തിന് മുന്നിൽവന്ന് സമരം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്​. കുടിവെള്ള പദ്ധതിക്കായി പഞ്ചായത്ത് 71 ലക്ഷം രൂപ മാറ്റിവെച്ചതറിഞ്ഞിട്ടും പദ്ധതി അട്ടിമറിക്കുകയാണെന്ന ആരോപണം യു.ഡി.എഫ് ഭരിക്കുന്നതിൽ കലിപൂണ്ടിട്ടാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ്​ ബീനാ നൗഷാദ് പറഞ്ഞു. പടം: കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ നെടുംകുന്നം പഞ്ചായത്ത്​ ഓഫിസിന് മുന്നിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.