കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 78പേര്‍ രോഗമുക്തരായി. 1872 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്മാരും 36 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശതാബ്ദി നിറവില്‍ ചങ്ങനാശ്ശേരി നഗരസഭ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും ചങ്ങനാശ്ശേരി: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. നഗരസഭ അങ്കണത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തിൻെറ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും. മന്ത്രി വി.എന്‍. വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എൽ.എമാരായ ഉമ്മന്‍ചാണ്ടി, ജോബ് മൈക്കിള്‍, നഗരസഭ ചെയര്‍പേഴ്‌സൻ സന്ധ്യ മനോജ്, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവർ പങ്കെടുക്കും എസ്.സി പ്രമോട്ടർ പരീക്ഷ മൂന്നിന് കോട്ടയം: ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എസ്.സി പ്രമോട്ടർ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന് രാവിലെ 11 മുതൽ 12 വരെ കോട്ടയം സി.എം.എസ് കോളജിൽ നടക്കും. ഉദ്യോഗാർഥികൾ രാവിലെ 10ന് ഹാജരാകണം. ഫോൺ: 0481 2562503 വൈദ്യുതി മുടങ്ങും കോട്ടയം: ഈസ്റ്റ് സെക്ഷനിലെ കുമാരനെല്ലൂർ, മങ്ങാട്ടുമന, എസ്.എച്ച് മൗണ്ട് ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും പൈക: ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ചക്കുഴി, കുരുവിക്കൂട്, ഏഴാംമൈൽ, പച്ചാത്തോട്, വിളക്കുംമരുത്, ഇളപ്പുങ്കൽ, പുള്ളോലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറുപ്പന്തറ: പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.