മൂന്നു വർഷം 6000 ശസ്ത്രക്രിയ

ഗാന്ധിനഗർ: മൂന്നു വർഷത്തിനിടെ 6000 ശസ്ത്രക്രിയ നടത്തി ആതുരാലയ മേഖലയിൽ മികവി​ൻെറ കേന്ദ്രമായി കോട്ടയം മെഡിക്കൽ കോളജിലെ ട്രോമ തിയറ്റർ. എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ അഞ്ചു ജില്ലകളിൽ അപകടത്തിൽപെട്ട്​ പരിക്കേറ്റ് ചികിത്സ​െക്കത്തുന്ന രോഗികൾക്കായി 2017ലാണ്​ ആരംഭിച്ചത്​. മൂന്നു വർഷംകൊണ്ട് 6000 മേജർ ഓപറേഷനുകൾ പൂർത്തിയാക്കിയാണ് ഇപ്പോൾ മികവ് തെളിയിച്ചിരിക്കുന്നത്. രണ്ടു തിയറ്ററിലായി ഓർത്തോപീഡിക്സ്, പ്ലാസ്​റ്റിക് സർജറി, മാക്സിലോഫേഷ്യൽ സർജറി, ലാപ്രോസ്കോപിക് സർജറി എന്നീ വിഭാഗങ്ങളുടെ ശസ്ത്രക്രിയകൾ നടക്കുന്നു. മുൻകാലങ്ങളിൽ അപകടത്തിൽപെട്ട്​ അസ്ഥികൾക്കും മറ്റും പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ട്രോമ തിയറ്റർ ആരംഭിച്ചതിനുശേഷം ഇത്തരത്തിൽ പ്രവേശിക്കപ്പെടുന്ന‌ രോഗികൾക്ക്​ തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി​ താമസം കൂടാതെ ആശുപത്രി വിടാൻ സാധിക്കുന്നുണ്ടെന്ന്​ ഓർത്തോ വിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു. മികച്ച രീതിയിൽ ഫൈബ്രോഒപ്റ്റിക് ബ്രോങ്കോസ്കോപ്, ബൈസ്പെക്ടറൽ ഇൻടക്സ് മോനിറ്റർ, പൾസ് ഇൻടക്സ് കാർഡിയാക് മോനിറ്റർ എന്നിവ ഉൾ​െപ്പടെയുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് ട്രോമ തിയറ്ററിൽ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.