കെ-റെയില്‍: 50ലക്ഷത്തിന്റെ വീട് 40 ലക്ഷത്തിന് വില്‍ക്കാന്‍ തയാറെന്ന് വീട്ടമ്മ

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോവുന്ന പ്രദേശത്തെ വീടുകള്‍ വില്‍പനക്കെന്ന് വീട്ടമ്മ. മാടപ്പള്ളി സ്വദേശി സനില ഡര്‍ബിനാണ് ശനിയാഴ്ച ഫേസ്​ ബുക്കില്‍ 50 ലക്ഷം രൂപയുടെ വീടും സ്ഥലവും 40 ലക്ഷം രൂപക്ക്​ വില്‍പനക്കെന്ന് ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. സനിലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം. ഞാന്‍ ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ-റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഈ വീടിനും സ്ഥലത്തിനും 50 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ നാല് ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാന്‍ എന്റെ സ്ഥലം 40 ലക്ഷം രൂപക്ക്​ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. കെ-റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത് വ്യക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം നാല് ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ അറിയിക്കുക, വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക്​ ഷെയര്‍ ചെയ്യുക. പോസ്റ്റിനൊപ്പം വീടിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മാമ്മൂട് മരിയന്‍ ലൈനിലാണ് ഇവര്‍ താമസിക്കുന്നത്. ആറ് സെന്റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടാണിത്. അമ്മയും ഭര്‍ത്താവും മൂന്നു കുട്ടികളുമാണ് ഈ വീട്ടിലുള്ളത്. 40 ലക്ഷം രൂപ ലഭിച്ചാൽ വീടും സ്ഥലവും വില്‍ക്കുമെന്ന് തന്നെ ഇവര്‍ പറയുന്നു. തനിക്കു നേരെ ഇതുവരെ സൈബര്‍ ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. KTL CHR 2 Silverline സനിലയുടെ ഫേസ്​ബുക്ക് പോസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.