യുക്രെയ്നിൽ ഇപ്പോഴും 50ഓളം ഇന്ത്യക്കാർ

ന്യൂഡൽഹി: യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയ്നി​ലിപ്പോഴും 50ഓളം ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി രാജ്യസഭയിൽ പറഞ്ഞു. ഫെബ്രുവരി മുതൽ 22,500 പേർ ഇന്ത്യയിൽ മടങ്ങിയെത്തി. ഇപ്പോഴും അവിടെയുള്ളവരിൽ ചിലർക്ക് മാത്രമെ മടങ്ങാൻ താൽപര്യമുള്ളൂ എന്നും മന്ത്രി ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. കോവിഡിനെ തുടർന്ന് രൂപം നൽകിയ 'വന്ദേ ഭാരത് ദൗത്യ' പ്രകാരം ഇതുവരെ 2.97 കോടിയോളം പേർക്ക് (ഇന്ത്യയിലേക്കും പുറത്തേക്കും) വിമാനയാത്ര സൗകര്യം ഒരുക്കിയതായും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.