വാഴൂർ: വാഴൂർ പഞ്ചായത്തിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ കാറ്റിൽ 47 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതർ. കാറ്റിൽ ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ നാലായിരത്തോളം റബർ മരങ്ങൾ നശിച്ചു. വലിയതോതിൽ ജാതി, വാഴ, ചേന, കൊക്കോ എന്നിവയും നശിച്ചിട്ടുണ്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയ വലിയ മരങ്ങളുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. കൃഷിനാശം സംഭവിച്ച കർഷകർ കൃഷിവകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫിസർ ജി. അരുൺകുമാർ അറിയിച്ചു. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലി പുരോഗമിക്കുന്നു. ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വാഴൂർ സ്കൂളിന് 20 ലക്ഷത്തിന്‍റെ നഷ്ടം വാഴൂർ: കാറ്റിൽ വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് സ്കൂളിൽ 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ. ഓപൺ ഓഡിറ്റോറിയത്തിന്‍റെ മേൽക്കൂര, സ്കൂൾ കെട്ടിടത്തിന് മേൽക്കൂര എന്നിവയടക്കമാണ് തകർന്നത്. എസ്റ്റേറ്റിലെ ടാപ്പ് ചെയ്തു കൊണ്ടിരുന്ന 118 റബർമരങ്ങളും ഒടിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.