പാറത്തോട് പഞ്ചായത്തിന് 32.46 കോടിയുടെ ബജറ്റ്​

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 2022-23 വർഷം 32.46 കോടി വരവും 32.10 കോടി ചെലവും വരുന്ന മിച്ചബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ അവതരിപ്പിച്ചു. 35.95 ലക്ഷം രൂപ വരുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്​ അധ്യക്ഷത വഹിച്ചു. ഉൽപാദന മേഖലയിൽ ആകെ 3.34 കോടിയും സേവനമേഖലയിൽ 16.3 കോടിയും നീക്കിവെച്ചിട്ടുണ്ട്​. സർക്കാറിന്റെ നവകേരള മിഷൻ പദ്ധതിയുമായി ചേർന്നു പോകുന്ന ഈ ബജറ്റിൽ വയോജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുമാണ് പ്രഥമ പരിഗണന. 2024ൽ പാറത്തോട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതും സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുന്നതും കാർഷിക, മൃഗസംരക്ഷണ, ക്ഷീര മേഖലകൾക്ക് ഊന്നൽ നൽകുന്നതുമാണ് ബജറ്റ്. പാലപ്ര കുടിവെള്ള പദ്ധതിവഴി കുടിവെള്ള വിതരണം -​ഏഴു കോടി, പഞ്ചായത്തിലെ ഭവനരഹിതർക്ക് ഭവനങ്ങൾ നിർമിക്കുന്നതിന്​ 3.50 കോടി, ദാരിദ്ര്യ ലഘൂകരണത്തിന്​ -4.5 കോടി, സാമൂഹിക സുരക്ഷ പെൻഷനുകൾ വിതരണം ചെയ്യുന്നതിന്​ -നാലു കോടി, വനിത-ശിശുക്ഷേമ പരിപാടികൾക്ക്​ -69 ലക്ഷം, പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്ക്​ -34.5 ലക്ഷം, പട്ടികവർഗ പ്രവർത്തനങ്ങൾക്കായി 12.10 ലക്ഷം, അംഗൻവാടി അനുപൂരക പോഷകാഹാര അനുബന്ധ പ്രവർത്തനങ്ങൾക്ക്​ -74 ലക്ഷം, റോഡുകളുടെ നവീകരണത്തിന്​ -4.25 കോടി, കെട്ടിടങ്ങൾക്ക്​ -24 ലക്ഷം, മണ്ണ് ജലസംരക്ഷണത്തിന്​ -12 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.