കോട്ടയം: ജില്ലയില്‍ 313 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 126 പുരുഷന്മാരും 143 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3611 പേരാണ് ചികിത്സയിലുള്ളത്. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ കോട്ടയം: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഞായറാഴ്ച ജില്ലയിൽ നടക്കും. കുട്ടികളിൽ അംഗവൈകല്യത്തിനും പിള്ളവാതത്തിനും ഇടയാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് അഞ്ചു വയസ്സുവരെയുള്ള ജില്ലയിലെ 1.08 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുക. കോട്ടയം ജനറൽ ആശുപത്രിയിൽ രാവിലെ ഒമ്പതിന് പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 1296 ബൂത്താണ് ഇതിന് ജില്ലയിൽ പ്രവർത്തിക്കുക. ബൂത്തിലെത്തുന്നവരുടെ കൈകൾ ശുചീകരിക്കാൻ സാനിറ്റൈസർ നൽകും. കുട്ടിയുമായി വീട്ടിൽനിന്ന് ഒരാൾമാത്രം ബൂത്തിലെത്തിയാൽ മതിയാകും. പനി, ചുമ, ജലദോഷം, വയറിളക്കം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും ബൂത്തിൽ എത്തരുത്. അംഗൻവാടികൾ, വായനശാലകൾ, കല്യാണമണ്ഡപങ്ങൾ, പ്രമുഖ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങി മുമ്പ് ബൂത്തുകൾ പ്രവർത്തിച്ചിരുന്നയിടങ്ങളിലൊക്കെ വാക്സിനേഷൻ നൽകും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് പ്രത്യേക മൊബൈൽ ബൂത്തുകൾ പ്രവർത്തിക്കും. ഞായറാഴ്ച വാക്സിൻ സ്വീകരിക്കാനാവാത്ത കുട്ടികൾക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി വാക്സിൻ നൽകും. കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ - സെക്ഷൻ ഓഫിസുകൾ ഇനി പുതിയ കെട്ടിടത്തിൽ കാഞ്ഞിരപ്പള്ളി: ജലവൈദ്യുതി പദ്ധതികളിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ ഓഫിസിനും സെക്ഷന്‍ ഓഫിസിനുമായി പുതുതായി നിര്‍മിച്ച ഓഫിസ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ലിമിറ്റഡ് ഐ.ടി ആൻഡ് വിതരണ വിഭാഗം ഡയറക്ടര്‍ എസ്. രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, അഡ്വ. വി. മുരുകദാസ്, അജിത രതീഷ്, കെ.ആര്‍. തങ്കപ്പന്‍, അഡ്വ. സി.ആര്‍. ശ്രീകുമാര്‍, ജെസി ഷാജന്‍, ജോളി മടുക്കക്കുഴി, മഞ്ചു മാത്യു, ആന്‍റണി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ബി. അശോക് സ്വാഗതവും കെ.എസ്. ഡാണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.