കോട്ടയം: രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനം 25ന് നടക്കും. കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. കലക്‌ടറേറ്റിന് എതിർവശത്ത് 4.45 കോടി ചെലവിലാണ് നാലുനിലയിൽ കെട്ടിടം നിർമിച്ചത്. ലിഫ്റ്റ് അടക്കം സൗകര്യമുണ്ട്. ഏറ്റവും താഴത്തെ നിലയിൽ ചിട്ടി ഇൻസ്പെക്ടർ, ചിട്ടി ഓഡിറ്റർ ഓഫിസും ബൈൻഡിങ് യൂനിറ്റും പ്രവർത്തിക്കും. ആദ്യനിലയിൽ അഡീഷനൽ സബ്-രജിസ്ട്രാർ ഓഫിസും രണ്ടാമത്തെ നിലയിൽ ജില്ല രജിസ്ട്രാർ ഓഡിറ്റ്, ചിട്ടി ആർബിട്രേറ്റർ ഓഫിസും മൂന്നാമത്തെ നിലയിൽ ജില്ല രജിസ്ട്രാർ ജനറൽ ഓഫിസുമാണ് പ്രവർത്തിക്കുക. ---- KTL REGISTRATION COMPLEX- കലക്‌ടറേറ്റിന് എതിർവശത്ത് നിർമിച്ച കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സ് ------ റെയിൽവേ ഗേറ്റുകൾ അടച്ചിടും കോട്ടയം: കോട്ടയം-ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഹൈറ്റ് ഗേജ് സ്ഥാപിക്കുന്നതിന് ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പാറോലിക്കൽ റെയിൽവേ ഗേറ്റും വൈകീട്ട് നാലു മുതൽ രാത്രി 11.45വരെ കുടമാളൂർ റെയിൽവേ ഗേറ്റും അടച്ചിടും. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയുടെ ട്രാക്ക് പരിശോധന നടക്കുന്നതിനാൽ തിങ്കളാഴ്ച പാറോലിക്കൽ റെയിൽവേ ഗേറ്റ് രാവിലെ എട്ടു മുതൽ 10വരെയും വൈകീട്ട് നാലുമുതൽ അഞ്ചുവരെയും അടച്ചിടും. മുട്ടമ്പലം റെയിൽവേ ഗേറ്റ് വൈകീട്ട് 4.30 മുതൽ ആറുവരെ അടച്ചിടുമെന്നും എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.