ഓടയും കലുങ്കും നിർമിക്കാൻ 25 ലക്ഷം

മുണ്ടക്കയം: മുണ്ടക്കയം-മൈക്കോളജി റോഡിൽ ഓടയും കലുങ്കും നിർമിക്കാൻ പൊതുമരാമത്തു മന്ത്രി 25 ലക്ഷം രൂപ അനുവദിച്ചു. സി.പി.എം മുണ്ടക്കയം ഇ.എം.എസ് കോളനി ബ്രാഞ്ച് സെക്രട്ടറിമാരായ റജീന റഫീഖ്, എം.ജി. രാജു , ഏരിയ കമ്മിറ്റി അംഗം സി.വി. അനിൽകുമാർ, ജോസിൻ ആനിത്തോട്ടം, എം.എച്ച്. നജീബ്, ആഷിഷ് ജയരാജ്, ജേക്കബ് പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്ക്​ നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.