കുമളി: കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവ് തമിഴ്നാട്ടിലെ ദിണ്ഡുക്കലിൽനിന്ന് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കിയിൽനിന്നുള്ള എക്സൈസ് എൻഫോഴ്സ്മൻെറ് സ്ക്വാഡ് തമിഴ്നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽനിന്ന് വന്ന ലോറിയിൽനിന്ന് വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. ലോറിയിൽ പേപ്പർ ലോഡിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ലോറിയിലുണ്ടായിരുന്ന സേലം ശങ്കരഗിരി സ്വദേശി അരുൺകുമാർ (33), കൃഷ്ണഗിരി അഞ്ചൂർ സ്വദേശി ഷൺമുഖം (58) എന്നിവരാണ് പിടിയിലായത്. ഇവരെ തേനിയിലെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടർ ടി.അനിൽകുമാർ, ഉദ്യോഗസ്ഥരായ രാജ് കുമാർ, അനീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് ദിണ്ടുക്കൽ ഡി.എസ്.പി പുകഴേന്തിയുടെ നേതൃത്വത്തിലെ പ്രത്യേക സ്ക്വാഡ് എത്തി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽനിന്ന് മധുരയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇവിടെനിന്നാണ് കേരളത്തിലേക്ക് കടത്താൻ തേനി, കമ്പം പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്. അടുത്തിടെ തമിഴ്നാട് പൊലീസ് തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 207 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതാദ്യമായാണ് കേരള അധികൃതർ തമിഴ് നാട്ടിലെത്തി ഇത്രയധികം കഞ്ചാവ് പിടിക്കുന്നത്. Cap: ദിണ്ടുക്കല്ലിൽ കഞ്ചാവുമായി പിടിയിലായ പ്രതികൾ കേരള, തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.